ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ സ്മാര്‍ട്ഫോണുകളില്‍ ടെലികോം വകുപ്പിന്റെ 'സഞ്ചാര്‍ സാഥി' മൊബൈല്‍ ആപ് നിര്‍ബന്ധമാക്കുന്നു. 90 ദിവസത്തിനുള്ളില്‍ എല്ലാ കമ്പനികളും ഇനി നിര്‍മിക്കാനിരിക്കുന്ന ഫോണുകളിലും ഇതിനകം വിപണിയിലെത്തിച്ച ഫോണുകളിലും ഈ ആപ് നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം
ഇപ്പോള്‍ ഉപയോഗിക്കുന്ന ഫോണുകളിലും അപ്ഡേറ്റ് ആയി സഞ്ചാര്‍ സാഥി ആപ് എത്തും വ്യാജമായതോ തട്ടിപ്പില്‍ ഉള്‍പ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിതെന്നാണ് വിശദീകരണം
തട്ടിപ്പ് കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നഷ്ട്ടപ്പെട്ട ഫോണുകള്‍ ബ്ളോക് ചെയ്യാനുമടക്കമുള്ള സേവനങ്ങള്‍ സഞ്ചാര്‍ സാഥിയില്‍ ലഭ്യമാണ്. ആപ് ഉപയോക്താവിന് നീക്കം ചെയ്യാനോ ഡിസേബിള്‍ ചെയ്യാനോ കഴിയാത്ത തരത്തിലായിരിക്കും ഇന്ത്യയില്‍ നിര്‍മിച്ചതോ ഇറക്കുമതി ചെയ്തതോ ആയ ഫോണുകള്‍ക്ക് നിര്‍ദേശം ബാധകമാണ്. പുതിയ ഫോണ്‍ സെറ്റപ് ചെയ്യുന്ന സമയത്ത് തന്നെ ആപ് ലഭ്യമാകുന്ന തരത്തിലായിരിക്കണം ക്രമീകരണം.
ആദ്യമായാണ് ഒരു സര്‍ക്കാര്‍ ആപ് നിര്‍ബന്ധമായും ഫോണില്‍ സൂക്ഷിക്കണമെന്ന ചട്ടം കേന്ദ്രമിറക്കുന്നത്. ഇത് സ്വകാര്യതാലംഘനമാണെന്നും ആക്ഷേപമുണ്ട്. ടെലികോം സൈബര്‍ സുരക്ഷാചട്ടത്തിലെ പുതിയ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവ്. വ്യാജ ഐഎംഇഐ നമ്പറുള്ള ഫോണുകള്‍ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് ആപ് നിര്‍ബന്ധമാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വാട്സാപ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ സിം കാര്‍ഡ് നിര്‍ബന്ധമാക്കിയ ഉത്തരവിനു പിന്നാലെയാണ് ആപ് നിര്‍ബന്ധമാക്കിയത്.
ആപ്പില്‍ എന്തൊക്കെ?
തട്ടിപ്പ് കോളുകള്‍ തടയാം ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം ഈ നമ്പറുകള്‍ കേന്ദ്രം ബ്ളോക് ചെയ്യും.
ഫോണ്‍ നഷ്ടപ്പെട്ടാല്‍ നഷ്ടപ്പെടുന്ന ഫോണ്‍ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം അപേക്ഷ നല്‍കിയാല്‍ ഫോണിന്റെ ഐഎഇഐ നമ്പറുകള്‍ ബ്ളോക് ആകും ഫോണ്‍ തിരികെ ലഭിച്ചാല്‍ ബ്ളോക് നീക്കാം.
മറ്റ് കണക്ഷനുകള്‍ നിങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ആരെങ്കിലും മറ്റ് മൊബൈല്‍ കണക്ഷനുകള്‍ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാംഐഎംഇഐ പരിശോധന: നിങ്ങള്‍ വാങ്ങുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണ്‍ മുന്‍പ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടതാണോ എന്നറിയാം. വാങ്ങും മുന്‍പ് തന്നെ ഇവയുടെ ഐഎംഇഐ നമ്പര്‍ പരിശോധിച്ച് ഫോണ്‍ "വാലിഡ്' ആണോയെന്ന് നോക്കാം....
രാജ്യാന്തര കോള്‍: ഇന്ത്യന്‍ നമ്പറുകളുടെ മറവില്‍ വിദേശകോളുകള്‍ ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനമുണ്ട്.

Comments: